Friday, May 23, 2008

ഓര്‍മകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നു

നന്മയുടെ നിറമുള്ള
കൂട്ടുകാരീ.....
നിന്നെയോര്‍ക്കുമ്പോള്‍
കരള്‍ കത്തുന്നു.
ആമാശയത്തിലൊരു സൂചി
ആഴ്‌ന്നിറങ്ങുന്നു.
പതിയെ, കണ്ണുകള്‍
രക്തനദിയാവും.

നീ പിരിഞ്ഞതില്‍പിന്നെ
വസന്തം വന്ധ്യമായി.
മോഹങ്ങള്‍ മരിച്ചു.
ഞാന്‍ അനാഥനായി.

വിധിയുടെ വേനലേറ്റ്‌
തളര്‍ന്നപ്പോള്‍
നീമാത്രമായിരുന്നു
തണല്‍.
കടലോളം വരുന്ന സ്‌നേഹം
നിന്നെ അടയാളപ്പെടുത്തുന്നു.

ഇന്ന്‌ വിരഹത്തിന്‍
ഉമിത്തീയില്‍ ഞാന്‍
വെന്തുരുകുന്നു.
വേദനയേറ്റ്‌
തലയോട്ടി തകരുമ്പോഴും
നിന്നെക്കുറിച്ച്‌ ഓര്‍ക്കാനാണ്‌
എനിക്കിഷ്ടം.