Tuesday, May 6, 2008

കുടിയൊഴിപ്പിക്കല്‍

സൗഹൃദത്തിന്റെ ഞരമ്പറുക്കല്‍
ബാധ ഒഴിപ്പിക്കുന്നതിനേക്കാള്‍
ലളിതം.
ബ്ലേഡോ പിച്ചാത്തിയോ
വേണ്ട.
രാകി മിനുക്കിയ വാക്ക്‌
അല്ലെങ്കില്‍ തിളപ്പിച്ച വരികള്‍.
ഇവയിലൊന്ന്‌ അഭികാമ്യം.

തപാല്‍ മാര്‍ഗമോ
മൊബൈല്‍ വഴിയോ
നിങ്ങളുടെ ഓപ്‌ഷന്‍ പരീക്ഷിക്കാം.
അതുമല്ലെങ്കില്‍ മുഖാമുഖം.

ആള്‍ ലോലഹൃദയനാണെങ്കില്‍
കരളുരുകി മരിക്കും.
അല്ലാത്തവര്‍ക്കു നേരെ
ഭീഷണിയുടെ കാരമുള്ള്‌.
ക്രമേണ ആ ശല്യവും
ഒഴിവാകും.

No comments: