Monday, May 5, 2008

സൗഹൃദത്തിന്റെ ഉപമ

സൗഹൃദങ്ങളെ
ആമയോട്‌
ഉപമിക്കാം.

ഇടയ്‌ക്ക്‌
തല പുറത്തേക്കിട്ടും
ചിലപ്പോള്‍
മുഖം തരാതെയും
അകലുന്ന ബന്ധങ്ങള്‍.

മറ്റു ചിലത്‌
ഓന്തുകള്‍ക്കു തുല്യം.
സ്വയം നിറംമാറി
വേഷപ്പകര്‍ച്ചയിലൂടെ
അകലാനാണ്‌
അവര്‍ക്കിഷ്ടം.

1 comment:

സമാഗമം said...

samad.......your poems.........