Tuesday, May 6, 2008

ഔട്ട്‌ ഓഫ്‌ കവറേജ്‌

ഒരുവിളി.
ഞാനേറെ കൊതിച്ചു.
കാതോര്‍ത്തിരുന്നു
യുഗങ്ങളോളം.
ഒരു വസന്തവും
എന്നെ തേടിയെത്തിയില്ല.
ഒടുവില്‍, നീ വിളിച്ചപ്പോള്‍
ഞാന്‍ ജീവിതത്തിന്റെ
പരിധിക്കു പുറത്ത്‌.

2 comments:

chummaaa said...

അലസമായി, അധികം പ്രതീക്ഷയൊന്നുമില്ലാതെയായിരുന്നു കടന്നു കയറ്റം. ഇനിയുള്ള ഓരോ വരവും ഏറെ പ്രതീക്ഷകളുമായിട്ടാവും. നടന്നുകൊറിക്കാന്‍ പലതും നല്‍കാന്‍ ശ്രീ. സമദ്‌ പാമ്പുരത്തിയുടെ ഈ സംരഭത്തിനാവുമെന്ന്‌ പ്രതീക്ഷിക്കട്ടെ.
---സലീം& ഫ്രണ്ട്‌സ്‌
( മലപ്പുറം)

kpm riyas said...

ഇതു കലക്കി