Saturday, June 21, 2008

പരാജയം


കഥയിലായിരുന്നു തുടക്കം.
കഥാകൃത്തായത്‌ അങ്ങനെ.
കദനഭാരം കഥകഴിച്ചപ്പോള്‍
കാല്‍തെന്നി കവിതയില്‍.
കവിയായത്‌ ഈവിധം.
വൃത്തക്കടലില്‍ മുങ്ങി
പിടയാനായിരുന്നു വിധി.
കവിതയില്‍ പരാജയപ്പെട്ടപ്പോള്‍
നുഴഞ്ഞുകയറിയത്‌
നിരൂപണത്തില്‍.
നിരൂപകനായത്‌ അങ്ങനെ.
"സ്വന്തം ജീവിതം
തുന്നിച്ചേര്‍ക്കാനാവാത്ത മൂഢാ...
വരികളെ കൊത്തിവലിച്ച്‌
എന്തിനു സമയം പാഴാക്കുന്നു''-
അരൂപിയായ അശരീരി.
അങ്ങനെ, ജീവിതത്തില്‍നിന്നും
പരാജയപ്പെട്ട ഞാന്‍
ഒരുമുഴം കയറില്‍
എന്റെ സാധ്യത തേടി.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു

Unknown said...

നന്നായിട്ടുണ്ട് സമദ്, നല്ല വരികള്‍! തുടര്‍ന്ന് എഴുതുക...

musthupamburuthi said...

നന്നായിട്ടുണ്ടെടോ......നല്ല അവതരണം...വീണ്ടും എഴുതുക...എല്ലാ ഭാവുകങ്ങളും നേരുന്നു.