കഥയിലായിരുന്നു തുടക്കം.
കഥാകൃത്തായത് അങ്ങനെ.
കദനഭാരം കഥകഴിച്ചപ്പോള്‍
കാല്‍തെന്നി കവിതയില്‍.
കവിയായത് ഈവിധം.
വൃത്തക്കടലില്‍ മുങ്ങി
പിടയാനായിരുന്നു വിധി.
കവിതയില്‍ പരാജയപ്പെട്ടപ്പോള്‍
നുഴഞ്ഞുകയറിയത്
നിരൂപണത്തില്‍.
നിരൂപകനായത് അങ്ങനെ.
"സ്വന്തം ജീവിതം
തുന്നിച്ചേര്‍ക്കാനാവാത്ത മൂഢാ...
വരികളെ കൊത്തിവലിച്ച്
എന്തിനു സമയം പാഴാക്കുന്നു''-
അരൂപിയായ അശരീരി.
അങ്ങനെ, ജീവിതത്തില്‍നിന്നും
പരാജയപ്പെട്ട ഞാന്‍
ഒരുമുഴം കയറില്‍
എന്റെ സാധ്യത തേടി.

3 comments:
കവിത നന്നായിരിക്കുന്നു
നന്നായിട്ടുണ്ട് സമദ്, നല്ല വരികള്‍! തുടര്‍ന്ന് എഴുതുക...
നന്നായിട്ടുണ്ടെടോ......നല്ല അവതരണം...വീണ്ടും എഴുതുക...എല്ലാ ഭാവുകങ്ങളും നേരുന്നു.
Post a Comment